Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം; യു​ഡി​എ​ഫി​ന് ഒ​റ്റ നി​ല​പാ​ടേ​യു​ള്ളൂ: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ച​ത് സ​ര്‍​ക്കാ​രാ​ണ്.

അ​വ​ര്‍ ഇ​പ്പോ​ഴും ആ ​നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​ണ്ടോ. ഈ ​വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ന് ഒ​റ്റ നി​ല​പാ​ടേ ഉ​ള്ളൂ. ആ​ചാ​ര​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചും ശ​ബ​രി​മ​ല​യി​ലെ പ്ര​ത്യേ​ക​ത അ​നു​സ​രി​ച്ചും വി​ശ്വാ​സം അ​നു​സ​രി​ച്ചും യു​വ​തി​ക​ളെ ക​യ​റ്റാ​ന്‍ പാ​ടി​ല്ല.

എ​ന്നാ​ല്‍ 55 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ളെ ക​യ​റ്റു​ന്ന​തി​ല്‍ ആ​രും എ​തി​രു​മ​ല്ല. അ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ശേ​ഷം നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ പോ​യി മാ​പ്പു പ​റ​ഞ്ഞ​വ​രാ​ണ് മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി​ക്കാ​ര്‍.

അ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് അ​റി​യേ​ണ്ട​തു​ണ്ട്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റ​ണ​മെ​ന്ന​തു ത​ന്നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

NRI

സ്വാ​മി​മാ​രി​ൽ കൗ​തു​കം നി​റ​ച്ച് നെ​ത​ർ​ല​ൻ​ഡ്സ് ബാലൻ മാ​ക്സ്

എ​രു​മേ​ലി: നെ​ത​ർ​ല​ൻ​ഡ്സി​ൽ നി​ന്ന് എ​ത്തി​യ കു​ഞ്ഞു മാ​ക്സി​ന് എ​രു​മേ​ലി​യി​ൽ പേ​ട്ട തു​ള്ളു​ന്ന തീ​ർ​ഥാട​ക​രെ ക​ണ്ട​പ്പോ​ൾ കൗ​തു​കം. പി​താ​വ് സാം, ​അ​മ്മ സൂ​സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​ണ് മാ​ക്സ്.

വി​വി​ധ വ​ർ​ണ​ങ്ങ​ൾ അ​ണി​ഞ്ഞു നൃ​ത്തം ച​വി​ട്ടു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കൊ​പ്പം അ​ൽ​പ നേ​രം അ​വ​രും കൂ​ടി. തീ​ർ​ഥാ​ട​ക​ർ ആ​ക​ട്ടെ പ്രോ​ത്സാ​ഹ​ന​വും കൊ​ണ്ട് ചു​റ്റും കൂ​ടി​യ​പ്പോ​ൾ ഡ​ച്ച് മ​ണ്ണി​ൽ നി​ന്നു എ​ത്തി​യ അ​വ​രു​ടെ മ​ന​സി​ലും എ​രു​മേ​ലി ഇ​ടം പി​ടി​ച്ചു.

ര​ണ്ട് മ​ത​ത്തി​ന്‍റെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​രേ സ​മ​യം ക​യ​റി ഇ​റ​ങ്ങു​ന്ന എ​രു​മേ​ലി​യി​ലെ കാ​ഴ്ച​യെ​ക്കു​റി​ച്ച് ഇ​റ്റ്സ് ജ​സ്റ്റ് അ​മേ​സിം​ഗ് എ​ന്ന് പ​റ​ഞ്ഞു അ​വ​ർ പേ​ട്ട തു​ള്ള​ലി​ന്‍റെ വ​ർ​ണ കാ​ഴ്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

കേ​ട്ട​റി​ഞ്ഞ എ​രു​മേ​ലി​യു​ടെ ഒ​രു​മ കാ​ണാ​ൻ വി​ദേ​ശി​ക​ളും

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തെ എ​രു​മേ​ലി കാ​ണാ​ൻ ആ​കാം​ക്ഷ​യോ​ടെ എ​ത്തു​ന്ന​വ​രി​ൽ വി​ദേ​ശി​ക​ളും നി​ര​വ​ധി. അ​യ്യ​പ്പ​ഭ​ക്ത​ർ മു​സ്‌​ലിം പ​ള്ളി​യെ വ​ലം വ​യ്ക്കു​ന്ന കാ​ഴ്ച​ക​ൾ നേ​രി​ൽ ക​ണ്ട് കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്.

ശ​ബ​രി​മ​ല സീ​സ​ണി​ൽ കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളി​ൽ മി​ക്ക​വ​രും എ​രു​മേ​ലി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പാ​ക്കേ​ജ് പ്ര​കാ​ര​മാ​ണ് എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളു​മു​ണ്ട്. മ​ത സൗ​ഹാ​ർ​ദം ഗ​വേ​ഷ​ണ പ​ഠ​ന വി​ഷ​യ​മാ​ക്കി എ​ത്തു​ന്ന വി​ദേ​ശ ഗ​വേ​ഷ​ക സം​ഘ​ങ്ങ​ളും എ​രു​മേ​ലി​യെ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്.

എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന നാ​ളു​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കു​ന്ന ദി​വ​സ​ങ്ങ​ളാ​യ ച​ന്ദ​ന​ക്കു​ട ആ​ഘോ​ഷ​ത്തി​ന്‍റെ​യും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘ​ങ്ങ​ളു​ടെ പേ​ട്ട​തു​ള്ള​ലി​ന്‍റെ​യും ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളാ​യ ഒ​ട്ട​ന​വ​ധി പേ​ർ എ​ത്താ​റു​ണ്ട്.

ല​ളി​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ചെ​രു​പ്പ് ഇ​ല്ലാ​തെ വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് കു​ന്നും മ​ല​യും താ​ണ്ടി ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​ർ പോ​കു​ന്ന​തും എ​രു​മേ​ലി​യി​ൽ പേ​ട്ട​തു​ള്ള​ൽ ന​ട​ത്തു​ന്ന​തും വി​ദേ​ശ സം​ഘ​ങ്ങ​ൾ​ക്ക് വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​ക​ളാ​ണ്.

Kerala

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. മ​ണ്ഡ​ല​കാ​ലം ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട തു​റ​ന്ന​ത്.

മേ​ൽ​ശാ​ന്തി സ​ന്നി​ധാ​ന​ത്തെ ആ​ഴി​യി​ൽ അ​ഗ്നി​പ​ക​ർ​ന്ന ശേ​ഷം തീ​ർ​ഥാ​ട​ക​ർ​ക്ക് പ​തി​നെ​ട്ടാം പ​ടി തു​റ​ന്നു കൊ​ടു​ത്തു. മ​ക​ര​വി​ള​ക്കു കാ​ല​ത്തെ പൂ​ജ​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ക്കും. അ​യ്യ​പ്പ ഭ​ക്‌​ത​രെ സ്വീ​ക​രി​ക്കാ​നാ​യി മി​ക​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്പോ​ട്ട് ബു​ക്കി​ങ്ങി​ന് അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ള്ള​തി​നാ​ൽ 2000 സ്ലോ​ട്ടു​ക​ൾ തു​റ​ന്നു. ഇ​നി ര​ണ്ടാ​യി​രം കൂ​ടി തു​റ​ക്കും. തി​ര​ക്ക് അ​നു​സ​രി​ച്ച് മാ​ത്ര​മേ നി​ല​യ്ക്ക​ലി​ൽ​നി​ന്നു ഭ​ക്ത​രെ ക​ട​ത്തി​വി​ടൂ.

സ​ന്നി​ധാ​ന​ത്തു ക്ര​മാ​തീ​ത​മാ​യി തി​ര​ക്കു​ണ്ടെ​ങ്കി​ൽ നി​ല​യ്ക്ക​ലി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ​നു​വ​രി14​നാ​ണ് മ​ക​ര​വി​ള​ക്ക്.

Kerala

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സം; ശ​ബ​രി​മ​ല​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഒ​രു​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പോ​ലീ​സ്, എ​ക്‌​സൈ​സ്, ദേ​വ​സ്വം, വി​ശു​ദ്ധി സേ​ന എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​ത്.

സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും നീ​ലി​മ​ല ക​വാ​ടം മു​ത​ല്‍ ശ​ബ​രി​പീ​ഠം വ​രെ​യും പ​മ്പ പ​രി​സ​ര​വും ശ​ബ​രി​പീ​ഠം മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് ശു​ചീ​ക​രി​ച്ച​ത്. മ​ണ്ഡ​ല​കാ​ല​ത്ത് 36,61,258 ഭ​ക്ത​രാ​ണ് ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ലൂ​ടെ 30,56,871 പേ​രും സ്പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ 4,15,667പേ​രും ദ​ര്‍​ശ​നം ന​ട​ത്തി.

പു​ല്ലു​മേ​ട് വ​ഴി 1,30,955 പേ​രാ​ണ് ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ണ്ഡ​ല​കാ​ലം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 32,49,756 പേ​ര്‍ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 4,11,502 ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ഇ​ക്കു​റി ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്.

 വൈ​ദ്യു​തി​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​ക്കും

പ​മ്പ, സ​ന്നി​ധാ​നം, നി​ല​യ്ക്ക​ല്‍, ശ​ബ​രി​മ​ല​യി​ലെ മ​റ്റ് അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ര്‍​ത്തി​യാ​യി. ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ഒ​രു​ക്കു​ന്ന​തി​നാ​യി പ​മ്പയിലും സ​ന്നി​ധാ​നത്തും  4500 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ളും, നി​ല​യ്ക്ക​ലി​ല്‍ 5000 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

മ​ക​ര​വി​ള​ക്കി​ന് ഭ​ക്ത​ര്‍ കൂ​ടു​ത​ലാ​യി വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ്. റാ​ന്നി, പെ​രു​നാ​ട്, കാ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ കൂ​ടാ​തെ ഒ​രു അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​റു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ 25 ജീ​വ​ന​ക്കാ​രെ​യും വി​വി​ധ ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Kerala

മ​ണ്ഡ​ല​പൂ​ജ 26നും 27​നും ; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 30000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35000 ​പേ​രെ​യു​മേ വെ​ർ​ച​ൽ ക്യൂ ​വ​ഴി അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും സ്‌​പോ​ട്ട് ബു​ക്കിം​ഗ് 2000 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ദി​വ​സം സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ക്ക​ത്തി​ലും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ർ​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ചൊ​വ്വാ​ഴ്ച​യാ​ണ് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്.

ഘോ​ഷ​യാ​ത്ര 26ന് ​രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലും ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പ് സ​ന്നി​ധാ​ന​ത്തെ​ത്തും. 26ന് ​രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം നി​ല​യ്ക്ക​ൽ നി​ന്നും പ​ത്തി​നു​ശേ​ഷം പ​മ്പ​യി​ൽ നി​ന്നും ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്കു വി​ടി​ല്ല.

ഘോ​ഷ​യാ​ത്ര ശ​രം കു​ത്തി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​രെ പ​മ്പ​യി​ൽ നി​ന്നു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക.

Kerala

ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന​തി​ര​ക്ക്; 67,000 പേ​ർ ദ​ർ​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​വ​രെ 67,000 തീ​ർ​ത്ഥാ​ട​ക​രാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​വും ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു.

ക​രി​മ​ല​യും പു​ല്ലു​മേ​ടും അ​ട​ക്ക​മു​ള്ള കാ​ന​ന​പാ​ത​ക​ളി​ലൂ​ടെ എ​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. പ​തി​നെ​ട്ടാം​പ​ടി, സോ​പാ​നം, തി​രു​മു​റ്റം, മാ​ളി​ക​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം. പി​ടി​ച്ചു ക​യ​റ്റാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് മാ​ളി​ക​പ്പു​റ​ങ്ങ​ളും കു​ട്ടി അ​യ്യ​പ്പ​ന്മാ​രും പ​തി​നെ​ട്ടാം​പ​ടി​യു​ടെ വ​ശ​ങ്ങ​ളി​ലൂ​ടെ പ​ടി ക​യ​റ​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

Kerala

പാ​ര​ഡി ഗാ​ന വിവാദം: പാട്ട് സൈ​റ്റു​ക​ളി​ല്‍ നി​ന്നു നീ​ക്കം ചെ​യ്യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പോ​റ്റി​യെ കേ​റ്റി​യേ... പാ​ര​ഡി ഗാ​നം സൈ​റ്റു​ക​ളി​ല്‍ നി​ന്നു നീ​ക്കം ചെ​യ്യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി. യു ​ട്യൂ​ബ്, ഫേ‌​സ് ബു​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ നി​ന്നു ഗാ​നം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ​ക്ക് സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്ന് നോ​ട്ടീ​സ് ന​ല്‍​കും.

ഗാ​ന​ത്തി​ലെ ഉ​ള്ള​ട​ക്കം വി​ശ്വാ​സ സ​മൂ​ഹ​ത്തെ ഇ​ള​ക്കി വി​ടാ​നും മ​ത​വി​ദ്വേ​ഷം വ​ള​ര്‍​ത്താ​നും ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഗാ​ന​ര​ച​യി​താ​വി​നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നു പോ​ലീ​സ് അ​ടു​ത്ത ദി​വ​സം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി പ്ര​സാ​ദ് കു​ഴി​ക്കാ​ല സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മു​ന്‍​മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നെ​തി​രെ സി​പി​എ​മ്മു​കാ​ര്‍ ഭ​ക്തി​ഗാ​ന​ത്തി​ന്‍റെ പാ​ര​ഡി​ഗാ​നം ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി. പാ​ര​ഡി​യേ​ക്കാ​ള്‍ വ​ലി​യ കോ​മ​ഡി​യാ​ണ് പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന ഗാ​ന​ത്തി​നെ​തി​രെ​യു​ള്ള കേ​സെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്.

Kerala

സ്വ​ർ​ണ​ക്ക​ള്ള​നെ​ന്ന് വി​ളി​ക്ക​രു​ത്; അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​നെ​ന്ന് വി​ളി​ക്ക​രു​ത് മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ന​ൽ​കി​യ മാ​ന​ന​ഷ്‌​ട​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി മു​ൻ ദേ​വ​സ്വം മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

സ്വ​ർ​ണ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വാ​ദം പ​രി​ഗ​ണ​ന​യി​ൽ എ​ടു​ത്ത കോ​ട​തി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​റു​പ​ടി എ​ന്താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​നോ​ട് ചോ​ദി​ച്ചു.

ത​ന്‍റെ ക​ക്ഷി​യോ​ട് ചോ​ദി​ച്ച ശേ​ഷം മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സ​തീ​ശ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മൃ​ദു​ൽ ജോ​ൺ മാ​ത്യു മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 18 ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് ഉ​ത്ത​മ​ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് സ​തീ​ശ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റി​ന് തി​രി​ച്ച​ടി. സു​ധീ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച ര​ണ്ട് ജാ​മ്യാ​പേ​ക്ഷ​ക​ളും കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി.

റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​യും മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​നെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് എ​സ്ഐ​ടി​യു​ടെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലും മു​രാ​രി ബാ​ബു​വി​നെ ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ര​ണ്ടു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ ജാ​മ്യ ഹ​ര്‍​ജി 18 ന് ​വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കേ​സ് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 17ലേ​ക്ക് മാ​റ്റി​വെ​ച്ചി​രു​ന്നു. കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഇ​ഡി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Movies

ദി​ലീ​പ് ശ​ബ​രി​മ​ല​യി​ൽ; സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​ത് പു​ല​ര്‍​ച്ചെ

ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ദി​ലീ​പ് സ​ന്നി​ധാ​ന​ത്ത് എ​ത്തു​മെ​ന്ന വി​വ​രം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് എ​ത്തി​യ​ത്.

രാ​വി​ലെ പി​ആ​ര്‍​ഒ ഓ​ഫീ​സി​ലെ​ത്തി​യ​ശേ​ഷം അ​വി​ടെ നി​ന്ന് ത​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വ​ഴി​പാ​ടു​ക​ള​ട​ക്കം ന​ട​ത്തു​ന്ന​തി​യ​ശേ​ഷം ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കോ​ട​തി വെ​റു​തെ​വി​ട്ടി​രു​ന്നു.

കോ​ട​തി ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​രു​മു​ടി കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടാ​തെ ജീ​വ​ന​ക്കാ​രു​ടെ ഗേ​റ്റ് വ​ഴി​യാ​ണ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ സോ​പാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​പ്പോ​ള്‍ വി​ഐ​പി പ​രി​ഗ​ണ​ന ന​ൽ​കി പ​ത്തു​മി​ന‌ി​റ്റി​ല​ധി​കം ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ നി​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യ​ട​ക്കം വി​ഷ​യ​ത്തി​ൽ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

 

Kerala

ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ദി​ലീ​പ് സ​ന്നി​ധാ​ന​ത്ത് എ​ത്തു​മെ​ന്ന വി​വ​രം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് എ​ത്തി​യ​ത്.

രാ​വി​ലെ പി​ആ​ര്‍​ഒ ഓ​ഫീ​സി​ലെ​ത്തി​യ​ശേ​ഷം അ​വി​ടെ നി​ന്ന് ത​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വ​ഴി​പാ​ടു​ക​ള​ട​ക്കം ന​ട​ത്തു​ന്ന​തി​യ​ശേ​ഷം ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കോ​ട​തി വെ​റു​തെ​വി​ട്ടി​രു​ന്നു.

കോ​ട​തി ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​രു​മു​ടി കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടാ​തെ ജീ​വ​ന​ക്കാ​രു​ടെ ഗേ​റ്റ് വ​ഴി​യാ​ണ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ സോ​പാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​പ്പോ​ള്‍ വി​ഐ​പി പ​രി​ഗ​ണ​ന ന​ൽ​കി പ​ത്തു​മി​ന‌ി​റ്റി​ല​ധി​കം ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ നി​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യ​ട​ക്കം വി​ഷ​യ​ത്തി​ൽ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

 

Kerala

ഡി​ജി​പി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​ർ ശ​ബ​രി​മ​ല​യി​ൽ; സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി

പ​ത്ത​നം​തി​ട്ട: ഡി​ജി​പി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​റും കു​ടും​ബ​വും ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി. ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഡി​ജി​പി അ​റി​യി​ച്ചു.

എ​ല്ലാ ദി​വ​സ​വും 80,000ത്തി​നു മു​ക​ളി​ൽ ഭ​ക്ത​ർ സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 85000ത്തി​ല​ധി​കം ഭ​ക്ത​രാ​ണ് എ​ത്തി​യ​ത്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ദ​ർ​ശ​നം സു​ഗ​മ​മാ​ക്കാ​നും മി​ക​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

നി​ല​യ്ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

District News

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ടെ​ന്പോ ട്രാ​വ​ല​ർ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ പ​ന്തേ​പാ​ല​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ടെ​ന്പോ ട്രാ​വ​ല​ർ നി​ർ​ത്തി​യി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി​യി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക ഹ​സ​ൻ ജി​ല്ല​ക്കാ​ര​നാ​യ ഉ​മേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ടെ​ന്പോ ട്രാ​വ​ല​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.15ന് ​പ​ന്തേ​പാ​ല​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ പി​റ​കി​ലാ​ണ് ട്രാ​വ​ല​ർ ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​വ​ല​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​റ്റി​പ്പു​റം പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തു

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ക്കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​നെ ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. 12ന് ​വി​ധി പ​റ​യും.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ൽ അ​ട​ക്കം ബോ​ർ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്നാ​ണ് പ​ത്മ​കു​മാ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന​ത്. മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും വാ​ദം പൂ​ർ​ത്തി​യാ​യി.

ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ​ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് 14 ദി​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ഐ​ടി​ക്ക് പ​രാ​തി ന​ൽ​കി​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി ഉ‌​ട​ൻ എ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള മു​രാ​രി ബാ​ബു​വി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി 11ന് ​പ​രി​ഗ​ണി​ക്കും

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ ബി. ​​​​മു​​​​രാ​​​​രി ബാ​​​​ബു ന​​​​ല്‍​കി​​​​യ ജാ​​​​മ്യ​​​ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി 11ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. ദ്വാ​​​​ര​​​​പാലക ശി​​​​ല്പ​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ര്‍​ണ​​​​പ്പാ​​​​ളി നീ​​​​ക്കി​​​​യ കേ​​​​സി​​​​ലും ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി​​​​ക​​​​ള്‍ കൈ​​​​മാ​​​​റി​​​​യ കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​യ മു​​​​രാ​​​​രി ബാ​​​​ബു ര​​​​ണ്ടു കേ​​​​സി​​​ലു​​​മാ​​​യി ​പ്ര​​​​ത്യേ​​​​കം ജാ​​​​മ്യ​​​ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണു ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

സ്വ​​​​ര്‍​ണ​​​​പ്പാ​​​​ളി​​​​ക​​​​ള്‍ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്താ​​​​ന്‍ ത​​​​ന്ത്രി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​ശേ​​​​ഷം ചെ​​​​മ്പെ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ബോ​​​​ര്‍​ഡി​​​​നു ശി​​​​പാ​​​​ര്‍​ശ ന​​​​ല്‍​കി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്. 2019ലെ ​​​​ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

ഒ​​​​ക്‌ടോബ​​​​ര്‍ 23 മു​​​​ത​​​​ല്‍ റി​​​​മാ​​​​ന്‍​ഡി​​​​ലാ​​​​യ താ​​​​ൻ മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച​​​​തെ​​​​ന്നും നി​​​​ര​​​​പ​​​​രാ​​​​ധി​​​​യാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ലെ വാ​​​​ദം. ആ​​​​രോ​​​​ഗ്യ​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ശ​ബ​രി​മ​ല പാ​ത​യി​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

പ​മ്പ​യി​ൽ​നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ബ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ട​യ​ർ​പൊ​ട്ടി​യാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ല്ല; ശ​ബ​രി​മ​ല​യി​ൽ കേ​ര​ള സ​ദ്യ ന​ൽ​കു​ന്ന​ത് വൈ​കും

പ​ത്ത​നം​തി​ട്ട: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ശ​ബ​രി​മ​ല​യി​ൽ കേ​ര​ള സ​ദ്യ ന​ൽ​കു​ന്ന​ത് വൈ​കും. ചൊ​വ്വാ​ഴ്ച മു​ത​ൽ സ​ദ്യ ന​ൽ​കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചോ​റ്, പ​രി​പ്പ്, സാ​മ്പാ​ർ, അ​വി​യ​ൽ, അ​ച്ചാ​ർ, തോ​ര​ൻ, പ​പ്പ​ടം, പാ​യ​സം എ​ന്നി​ങ്ങ​നെ ചു​രു​ങ്ങി​യ​ത് ഏ​ഴ് വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​ദ്യ​യാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​ദ്യ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ ന​ൽ​കും. സ്റ്റീ​ൽ പ്ലേ​റ്റും സ്റ്റീ​ൽ ഗ്ലാ​സു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സ​ദ്യ ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം മാ​ത്ര​മേ തീ​രു​മാ​നം ഉ​ണ്ടാ​കൂ. ഈ ​മാ​സം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഡി​സം​ബ​ര്‍ മൂ​ന്നി​ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഡി​സം​ബ​ര്‍ മൂ​ന്നി​ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്.

വാ​സു​വി​ന്‍റെ അ​റി​വോ​ടെ​യ​ല്ല ഒ​ന്നും ന​ട​ന്ന​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. മു​രാ​രി ബാ​ബു കൈ​മാ​റി​യ ക​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ബോ​ർ​ഡി​ന് കൈ​മാ​റു​ക മാ​ത്ര​മാ​ണ് എ​ൻ.​വാ​സു ചെ​യ്ത​ത്. അ​തി​നെ ശി​പാ​ർ​ശ ചെ​യ്തു​വെ​ന്ന് പ​റ​യാ​നാ​കി​ല്ല.

വാ​സു വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ഴും വാ​സു ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ എ​ൻ.​വാ​സു വി​ര​മി​ച്ചെ​ന്നും പ്ര​തി​ഭാ​ഗം കോ‌​ട​തി​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ല്ലാം വാ​സു അ​റി​ഞ്ഞു​കൊ​ണ്ടെ​ന്ന് മു​രാ​രി ബാ​ബു​വും സു​ധീ​ഷും എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു.

 

Kerala

മെ​നു​വി​ൽ മാ​റ്റം വ​രു​ത്തു​ന്നു; ശ​ബ​രി​മ​ല​യി​ൽ ഇ​നി മു​ത​ൽ സ​ദ്യ ന​ൽ​കും: കെ.​ജ​യ​കു​മാ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല അ​ന്ന​ദാ​ന​ത്തി​ന് ഇ​നി മു​ത​ൽ കേ​ര​ള സ​ദ്യ ന​ൽ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന മെ​നു​വി​ൽ ഉ​ച്ച​യ്ക്ക് പു​ലാ​വും സാ​മ്പാ​റു​മാ​യി​രു​ന്നു. ഇ​ത് മാ​റ്റി കേ​ര​ളീ​യ​മാ​യ സ​ദ്യ കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​പ്പ​ട​വും പാ​യ​സ​വും സ​ദ്യ​യി​ൽ ഉ​ണ്ടാ​വും. അ​യ്യ​പ്പ​ൻ​മാ​ർ​ക്ക് ന​ല്ല ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​ണ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും ന​ല്ല സ​ദ്യ അ​യ്യ​പ്പ​ൻ​മാ​ർ​ക്ക് ന​ൽ​കും. പ​ന്ത​ള​ത്തെ അ​ന്ന​ദാ​ന​വും മെ​ച്ച​പ്പെ​ടു​ത്തും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ക​യാ​ണ്.

ഡി​സം​ബ​ർ 18ന് ​അ​വ​ലോ​ക​ന യോ​ഗം ചേ​രും. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ചി​ല പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. പോ​ലീ​സും ദേ​വ​സ്വ​വും ത​മ്മി​ലു​ള്ള ഏ​കീ​ക​ര​ണം മെ​ച്ച​പ്പെ​ട്ടു​വെ​ന്നും കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക്; ചൊ​വ്വാ​ഴ്ച സ്പോ​ട്ട് ബു​ക്കിം​ഗ് 5000 മാ​ത്രം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രു​ടെ തി​ര​ക്ക് കൂ​ടി​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച സ്പോ​ട്ട് ബു​ക്കിം​ഗ് 5000 പേ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പെ​ടു​ത്തി. വെ​ർ​ച്ച​ൽ ക്യൂ ​ബു​ക്കിം​ഗ് വ​ഴി 70000 പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്കും.

തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഓ​രോ ദി​വ​സ​ത്തെ​യും തി​ര​ക്കി​ന് അ​നു​സ​രി​ച്ച് സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ഹൈ​ക്കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു.

ഇ​തോ​ടെ ഓ​രോ​സ​മ​യ​ത്തെ​യും ഭ​ക്ത​ജ​ന തി​ര​ക്ക് ദേ​വ​സ്വം ബോ​ർ​ഡും പോ​ലീ​സും ചേ​ർ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 69,295 പേ​രാ​ണ് മ​ല​ച​വി​ട്ടി​യ​ത്.

National

കാ​ര്‍ മ​റി​ഞ്ഞു; നാ​ല് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ര്‍ ഫ്ലൈ ​ഓ​വ​റി​ല്‍ നി​ന്ന് മ​റി​ഞ്ഞ് നാ​ലു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. മാ​ലൂ​ര്‍ താ​ലൂ​ക്കി​ലെ അ​ബ്ബെ​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 2.15 നാ​യി​രു​ന്നു സം​ഭ​വം.

മ​രി​ച്ച നാ​ലു​പേ​രും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

 

Kerala

ശബരിമല തീർഥാടനത്തെ സർക്കാർ കുഴപ്പത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും സതീശൻ പറഞ്ഞു.

ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോ​ഗ്യമേഖല വെന്‍റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

ശ​ബ​രി​മ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​ണ്ട്; തി​ര​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യം: ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രു​ണ്ടെ​ന്നും തി​ര​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. പെ​ട്ടെ​ന്ന് ജ​ന​മൊ​ഴു​ക്ക് വ​ന്ന​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്. വ​ന്ന​വ​ർ​ക്കെ​ല്ലാം ദ​ർ​ശ​നം അ​നു​വ​ദി​ച്ച​താ​യും ഡി​ജി​പി പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ തീ​ർ​ഥാ​ട​ക​ർ വ​ന്നു. ​സാ​ധാ​ര​ണ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ര​യും തി​ര​ക് വ​രാ​റി​ല്ല. സ്‌​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​ണ്ണം കൂ​ടു​ത​ലാ​ണ്. വെ​ർ​ച്ചു​ൽ ക്യൂ ​ബു​ക്ക് ചെ​യ്ത ദി​വ​സം ത​ന്നെ തീ​ർ​ഥാ​ട​ക​ർ വ​ര​ണ​മെ​ന്നും ഡി​ജി​പി നി​ർ​ദേ​ശി​ച്ചു.

കേ​ന്ദ്ര സേ​ന വൈ​കാ​തെ എ​ത്തു​മെ​ന്നും പ​ത്ത​നം​തി​ട്ട കോ​ട്ട​യം ജി​ല്ല ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്നി​ധാ​ന​ത്തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച ന​ട​ത്തും. ഇ​തി​നാ​യി എ​സ്പി ശ​ശി​ധ​ര​നും എ​സ്ഐ​ടി സം​ഘ​വും പ​മ്പ​യി​ലെ​ത്തി. ഉ​ഷ​പൂ​ജ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

പ​മ്പ​യി​ലെ​ത്തി​യ എ​സ്ഐ​ടി സം​ഘം ഇ​ന്ന് വൈ​കു​ന്നേ​രം സ​ന്നി​ധാ​ന​ത്തേ​യ്ക്ക് പോ​കും. ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​യു​ടെ​യും ക​ട്ടി​ള​പ്പാ​ളി​യു​ടെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എ​സ്ഐ​ടി​യോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക പാ​ളി ,ക​ട്ടി​ള​പ്പാ​ളി എ​ന്നി​വ​യു​ടെ സാ​മ്പി​ൾ സം​ഘം ശേ​ഖ​രി​ക്കും. പോ​റ്റി പ​ണി ചെ​യ്ത് കൊ​ണ്ടു​വ​ന്ന എ​ല്ലാ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ​യും ചെ​മ്പു​പ്പാ​ളി​ക​ളു​ടെ​യും സാ​മ്പി​ളും ശേ​ഖ​രി​ക്കും.

സ​ന്നി​ധാ​ന​ത്ത് നി​ന്ന് സ്വ​ർ​ണ​പ്പാ​ളി ക​ട​ത്തി​യോ ഇ​തി​ൽ തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ നോ​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഫ​ല​മാ​ണ് കേ​സി​നെ മു​ന്നോ​ട് ന​യി​ക്കു​ക.

Kerala

സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് ക​ൺ​ട്രോ​ള​റു​ടെ നി​യ​മ​നം; സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ പു​തി​യ പോ​ലീ​സ് ക​ൺ​ട്രോ​ള​റു​ടെ നി​യ​മ​ന​ത്തി​ൽ നി​ർ​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. ഉ​ദ്യോ​ഗ​സ്ഥ​നെ​പ്പ​റ്റി​യു​ള്ള സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

സ​ർ​വീ​സ് കാ​ല​യ​ള​വി​ലെ മി​ക​വ്, സ്വ​ഭാ​വം, അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. പു​തി​യ​താ​യി നി​യ​മി​ച്ച ആ​ർ. കൃ​ഷ്ണ​കു​മാ​റി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ദേ​വ​സ്വം ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ശ​ബ​രി​മ​ല ചീ​ഫ് പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ എ​ഡി​ജി​പി​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം.

തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ ഇ​വി​ട​ങ്ങ​ളി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Movies

ശ​ബ​രി​മ​ല‍​യു​ടെ​യും അ​യ്യ​പ്പ​ന്‍റെ​യും ക​ഥ സി​നി​മ​യാ​കു​ന്നു; ശ്രീ ​അ​യ്യ​പ്പ​ൻ ടൈ​റ്റി​ൽ ലോ​ഞ്ച്

ന​വാ​ഗ​ത​നാ​യ വി​ഷ്ണു വെ​ഞ്ഞാ​റ​മൂ​ട് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ശ്രീ ​അ​യ്യ​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് ന​ടി മ​ല്ലി​കാ​സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പ​ര​ത്ത് പാ​ള​യം സ​ത്യ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ടൈ​റ്റി​ൽ ലോ​ഞ്ച്.

അ​നീ​ഷ് ര​വി, ദി​നേ​ശ് പ​ണി​ക്ക​ർ, കൊ​ല്ലം തു​ള​സി, ശ്രീ​ജി​ത് ബാ​ല​രാ​മ​പു​രം, ര​തീ​ഷ് ഗി​ന്ന​സ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജീ​വ​ൻ സോ​മ​ൻ, ര​ഞ്ജി കു​ര്യാ​ക്കോ​സ്, സം​വി​ധാ​യ​ക​ൻ റോ​യ് പി. ​തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ആ​ദി മീ​ഡി​യാ , നി​ഷാ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഡോ. ​ശ്രീ​കു​മാ​ർ( എ​സ്.​കെ. മും​ബൈ), ഷാ​ജി പു​ന്ന​ല എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭ​ക്തി​യും ഉ​ദ്വേ​ഗ​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഒ​രു ത്രി​ല്ല​ർ സി​നി​മ​യാ​ണി​ത്.

ശ​ബ​രി​മ​ല​യും, അ​യ്യ​പ്പ​നും ഭ​ക്ത​രു​ടെ ഏ​റെ സ്വാ​ധീ​ന​മു​ള്ള​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ള​മ​ട​ക്കം അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ഗാ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ മ​നോ​ഹ​ര​മാ​യ ഗാ​ന​മു​ൾ​പ്പ​ടെ ഏ​ഴു ഗാ​ന​ങ്ങ​ളു​ണ്ട്. റി​യാ​സ് ഖാ​ൻ, കോ​ട്ട​യം ര​മേ​ശ്, ഡ്രാ​ക്കു​ള സു​ധീ​ർ . പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, കു​ട​ശ​നാ​ട് ക​ന​കം, തു​ട​ങ്ങി​യ​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ബോ​ളി​വു​ഡ് താ​രം അ​ൻ​സാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഛായാ​ഗ്ര​ഹ​ണം - കി​ഷോ​ർ, ജ​ഗ​ദീ​ഷ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം -ഷെ​റി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം മ​ണ്ഡ​ല​കാ​ല​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Kerala

സ​ർ​ക്കാ​ർ ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കും: കെ.​ജ​യ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് കെ.​ജ​യ​കു​മാ​ർ. വെ​ല്ലു​വി​ളി എ​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ അ​വ​സ​ര​മാ​യി ഇ​തി​നെ കാ​ണും. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം ഭം​ഗി​യാ​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ൾ അ​വി​ടെ എ​ന്ത് സം​ഭ​വി​ക്കു​ന്നു​വെ​ന്ന കാ​ര്യം അ​റി​യി​ല്ല. നി​ല​വി​ലു​ള്ള ബോ​ർ​ഡ് കു​റ​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്. 17ന് ​മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള ബോ​ർ​ഡ് ചെ​യ്ത കാ​ര്യ​ങ്ങ​ളും അ​വ​ർ പ​കു​തി​യാ​ക്കി​വെ​ച്ച കാ​ര്യ​ങ്ങ​ളും ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കും.

മ​ക​ര​വി​ള​ക്ക് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ ഫോ​ക്ക​സ്. മ​റ്റ് കാ​ര്യ​ങ്ങ​ളൊ​ന്നും ഫോ​ക്ക​സി​ല്ല. അ​ത് ഭം​ഗി​യാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. ഉ​ന്ന​ത അ​ധി​കാ​ര​സ​മി​തി​യെ​ന്ന നി​ല​യി​ലും ചീ​ഫ് ക​മ്മീ​ഷ​ണ​ർ എ​ന്ന നി​ല​യി​ലും ശ​ബ​രി​മ​ല​യി​ൽ ര​ണ്ട് ത​വ​ണ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല അ​ന്യ​മോ അ​പ​രി​ചി​ത​മോ ആ​യ സ്ഥ​ല​മ​ല്ല. നാ​ളെ​യാ​ണ് ഉ​ത്ത​ര​വ് വ​രു​ന്ന​തെ​ങ്കി​ൽ നാ​ള​ത്ത​ന്നെ അ​ല്ലെ​ങ്കി​ൽ മ​റ്റ​ന്നാ​ൾ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക്; ഷാം​പൂ പാ​ക്ക​റ്റു​ക​ൾ​ക്കും രാ​സ കു​ങ്കു​മ​ത്തി​നും വി​ല​ക്ക്

കൊ​ച്ചി: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ചെ​റി​യ ഷാം​പൂ പാ​ക്ക​റ്റു​ക​ൾ​ക്കും രാ​സ കു​ങ്കു​മ​ത്തി​നും ഹൈ​ക്കോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പ്ലാ​സി​ക് ഉ​പ​യോ​ഗം പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി.​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം

എ​രു​മേ​ലി​യി​ലും രാ​സ കു​ങ്കു​മം വി​ല്‍​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള 52 ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലേ​യും ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ദേ​വ​സ്വം ബോ​ർ​ഡി​നു നി​ർ​ദേ​ശം ന​ൽ​കി.

ഇ​ട​ത്താ​ള​വ​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ൺ 15ന് ​ആ​രം​ഭി​ക്കും.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തും: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

ശ​ബ​രി​മ​ല സ്വ​ർ​ണ ക​വ​ർ​ച്ച​യി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​ന്താ​രാ​ഷ്ട്ര കൊ​ള്ള​യെ​ന്ന് കോ​ട​തി​ക്ക് പ​റ​യേ​ണ്ടി​വ​ന്നു. സ്വ​ർ​ണ ക​വ​ർ​ച്ച​യി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ണ്.

ദേ​വ​സ്വം മ​ന്ത്രി​യും ബോ​ർ​ഡും രാ​ജി​വെ​ക്ക​ണം. വാ​സു​വി​നെ ത​ലോ​ടി ചോ​ദ്യം ചെ​യ്താ​ൽ സ​ത്യം തെ​ളി​യി​ല്ലെ​ന്നും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

ശ​ബ​രി​മ​ല​യി​ൽ​നി​ന്നു ക​വ​ർ​ന്ന സ്വ​ർ​ണം ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് എ​സ്ഐ​ടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ​നി​ന്നു ന​ഷ്‌​ട​മാ​യ സ്വ​ർ​ണം ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ക​ട്ടി​ള ക​ട​ത്തി സ്വ​ർ​ണം മോ​ഷ്‌​ടി​ച്ച കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​റ​സ്റ്റ് നാ​ളെ രേ​ഖ​പ്പെ​ടു​ത്തും.

ശ​ബ​രി​മ​ല ദ്വാ​ര​പാ​ല ശി​ൽ​പ്പ​ങ്ങ​ളു​ടെ പാ​ളി ക​ട​ത്തി​യ കേ​സി​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ ന​ൽ​കും.

അ​തേ​സ​മ​യം, സ്വ​ർ​ണ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ നി​ഴ​ലി​ലു​ള്ള ക​ൽ​പ്പേ​ഷ്, വാ​സു​ദേ​വ​ൻ, ഗോ​വ​ർ​ധ​ൻ, സ്മാ​ർ​ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മ്പോ​ൾ ഇ​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കും.

Kerala

അ​ഴി​മ​തി​യി​ലും കൊ​ള്ള​യി​ലും മു​ങ്ങി​ക്കു​ളി​ച്ചു, അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും പി​രി​ച്ചു​വി​ട​ണം: വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ ഭ​ര​ണം മാ​റി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ അ​ഴി​മ​തി​യി​ലും കൊ​ള്ള​യി​ലും മു​ങ്ങി​ക്കു​ളി​ച്ചു. മാ​റി​മാ​റി ഭ​രി​ച്ച ഒ​രു സ​ർ​ക്കാ​രി​നും ഉ​ത്ത​ര​വാ​ദിത്വത്തിൽ നി​ന്ന് ഒ​ഴി​യാ​നാ​വി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദം അ​ന്ത​മി​ല്ലാ​തെ തു​ട​രു​ന്നു. അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കാ​ണി​ക്ക​വ​ഞ്ചി​യി​ൽ കൈ​യി​ട്ടു​വാ​രാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. മോ​ന്താ​യം വ​ള​ഞ്ഞാ​ൽ ക​ഴു​ക്കോ​ലു​ക​ളു​ടെ കാ​ര്യം പ​റ​യാ​നി​ല്ലെ​ന്ന പോ​ലെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി.

നൂ​റു​ക​ണ​ക്കി​ന് മു​രാ​രി ബാ​ബു​മാ​ർ അ​ഞ്ചു ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലു​മാ​യു​ണ്ട്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ ഇ​ല്ലെ​ങ്കി​ൽ പ്ര​തി​ഷ്ഠ​വ​രെ പൊ​ളി​ച്ചു ക​ട​ത്തി​യേ​നെ. ദേ​വ​സ്വം ഭ​ര​ണ​രീ​തി​ക​ൾ മാ​റ്റ​ണം. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട​ണം. പ്ര​ഫ​ഷ​ണ​ൽ ഭ​ര​ണ​മു​ള്ള ഒ​ന്നോ ര​ണ്ടോ ദേ​വ​സ്വം ബോ​ർ​ഡ് മ​തി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ധ​ന്‍റെ ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക‌​ണ്ടെ​ത്തി​യ​ത്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​ർ​ധ​ന്‍റെ​യും സ്വ​ർ​ണം വി​റ്റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്വ​ർ​ണം വീ‌​ണ്ടെ​ടു​ത്ത​ത്.

400 ഗ്രാ​മി​നു മു​ക​ളി​ലു​ള്ള സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വി​റ്റ​തി​ന് സ​മാ​ന​മാ​യ തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നാ​ണ് വി​വ​രം.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്ക് സ്വ​ർ​ണം വി​റ്റ​താ​യി ഗോ​വ​ർ​ധ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ​ട് സ​മ്മ​തി​ച്ചു. 476 ഗ്രാം ​സ്വ​ർ​ണം ത​നി​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ഗോ​വ​ർ​ധ​ന്‍റെ മൊ​ഴി.

Kerala

രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല ദ​ർ​ശ​നം; വി​മ​ർ​ശി​ച്ച് ഡി​വൈ​എ​സ്പി​യു​ടെ വാ​ട്സ് ആ​പ്പ് സ്റ്റാ​റ്റ​സ്

പാ​ല​ക്കാ​ട്: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​ന്‍റെ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തെ വി​മ​ര്‍​ശി​ച്ച് ഡി​വൈ​എ​സ്പി​യു​ടെ വാ​ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ്. ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍.​മ​നോ​ജ് കു​മാ​റി​ന്‍റേ​താ​ണ് വി​വാ​ദ സ്റ്റാ​റ്റ​സ്.

ഒ​രു വ്യ​ക്തി​ക്കാ​യി ഭ​ക്ത​രെ ത​ട​യ​രു​തെ​ന്നും തൊ​ഴാ​ന്‍ ആ​ര്‍​ക്കും വി​ഐ​പി പ​രി​ഗ​ണ​ന ന​ല്‍​ക​രു​തെ​ന്നു​മു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം. ഇ​ത് പി​ണ​റാ​യി വി​ജ​യ​നോ ഇ​ട​തു​മ​ന്ത്രി​മാ​രോ ആ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു പു​കി​ലെ​ന്നു​മാ​ണ് സ്റ്റാ​റ്റ​സ്.

യൂ​ണി​ഫോ​മി​ട്ട സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ 18 -ാം പ​ടി ക​യ​റി​യും പ​ല​വി​ധ ആ​ചാ​ര ലം​ഘ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റും സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ​പ്പോ​ള്‍ സം​ഘി​ക​ളും കോ​ണ്‍​ഗ്ര​സും ഒ​രു​വി​ധ നാ​മ​ജ​പ യാ​ത്ര​ക​ളും ന​ട​ത്തി​യി​ല്ല. മാ​പ്ര​ക​ള്‍ ചി​ല​ച്ചി​ല്ല.

ഇ​ത് പി​ണ​റാ​യി വി​ജ​യ​നോ, ഇ​ട​ത് മ​ന്ത്രി​മാ​രോ ആ​യി​രു​ന്നെ​ങ്കി​ലോ? എ​ന്താ​കും പു​കി​ല്? അ​പ്പോ​ള്‍ പ്ര​ശ്‌​നം വി​ശ്വാ​സ​മോ ആ​ചാ​ര​മോ അ​ല്ല. എ​ല്ലാം രാ​ഷ്ട്രീ​യ​മാ​ണ് എ​ന്നാ​യി​രു​ന്നു ഡി​വൈ​എ​സ്പി​യു​ടെ പോ​സ്റ്റ്.

അ​തേ സ​മ​യം ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ വാ​ട്സ്ആ​പ്പി​ൽ വ​ന്ന കു​റി​പ്പ് അ​ബ​ദ്ധ​ത്തി​ൽ സ്റ്റാ​റ്റ​സാ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡി​വൈ​എ​സ്പി​യു​ടെ വി​ശ​ദീ​ക​ര​ണം.

Kerala

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് പ​ങ്കി​ല്ല: പി.​എ​സ്. പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ തി​രു​വി​താം​കു​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. 2025 ല്‍ ​ഗു​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്ന വാ​ദം തെ​റ്റാ​ണ്.

പാ​ളി ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​യി​ല്‍ കൊ​ടു​ത്ത് വി​ടാ​ന്‍ താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റ് നി​ര്‍​ദേ​ശി​ച്ചു​വെ​ന്ന കാ​ര്യം തെ​റ്റാ​ണ്. പി​ഴ​വ് ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്ര​യി​ൽ മാ​റ്റം

പ​ത്ത​നം​തി​ട്ട: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല യാ​ത്ര​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി. പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ങ്ങു​ക.


നേ​ര​ത്തെ നി​ല​യ്ക്ക​ലി​ൽ ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​മാ​ട​ത്ത് ഇ​റ​ങ്ങി റോ​ഡ് മാ​ര്‍​ഗ​മാ​യി​രി​ക്കും പ​മ്പ​യി​ലേ​ക്ക് പോ​വു​ക. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


 ഇ​ന്ന് രാ​വി​ലെ 9.10 ന് ​രാ​ജ് ഭ​വ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്ട​റി​ൽ പ്ര​മാ​ട​ത്ത് ഇ​റ​ങ്ങും. തു​ട​ർ​ന്ന് പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലാ​യി​രി​ക്കും സ​ന്നി​ധാ​ന​ത്തേ​ക്ക് തി​രി​ക്കു​ക. രാ​ഷ്ട്ര​പ​തി ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കും. 


11.50ന് ​സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ക്കും. ഉ​ച്ച​യ്ക്ക് 12.20 ന് ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും. രാ​ത്രി​യോ​ടെ തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. 


പി​ന്നാ​ലെ ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ ന​ൽ​കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

സു​ര​ക്ഷാ വ​ല​യ​ത്തി​ൽ സ​ന്നി​ധാ​നം; രാ​ഷ്‌​ട്ര​പ​തി ഇ​ന്ന് ശ​ബ​രി​മ​ല​യി​ൽ

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ വ​ല​യ​ത്തി​ൽ. ഇ​ന്നു രാ​വി​ലെ 10.20ന് ​നി​ല​യ്ക്ക​ലി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന രാ​ഷ‌്ട്ര​പ​തി​യെ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ  നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും. പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ വ​ല​യ​ത്തി​ൽ. ഇ​ന്നു രാ​വി​ലെ 10.20ന് ​നി​ല​യ്ക്ക​ലി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന രാ​ഷ‌്ട്ര​പ​തി​യെ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ  നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ക്കും. 
തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം  പ​മ്പ​യി​ലെ​ത്തു​ന്ന ദ്രൗ​പ​ദി മു​ർ​മു, ത്രി​വേ​ണി​യി​ൽ  കാ​ൽ ക​ഴു​കി ശു​ദ്ധി​വ​രു​ത്തും. ഇ​തി​നാ​യി ത്രി​വേ​ണി പാ​ല​ത്തി​നു സ​മീ​പം ജ​ല​സേ​ച​ന വ​കു​പ്പ് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.  ഇ​വി​ടെ​നി​ന്ന്  പ​മ്പ ഗ​ണ​പ​തി​കോ​വി​ലി​ൽ എ​ത്തി ഇ​രു​മു​ടി​ക്കെ​ട്ട് നി​റ​യ്ക്കും. 
തു​ട​ർ​ന്ന് 11.10ന് ​ഗൂ​ർ​ഖ ജീ​പ്പി​ൽ  സ​ന്നി​ധാ​ന​ത്തേ​ക്കു പു​റ​പ്പെ​ടും. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ലാ​യി 20 അം​ഗ സം​ഘ​മാ​കും അ​നു​ഗ​മി​ക്കു​ക. 11.50ന് ​സ​ന്നി​ധാ​ന​ത്ത് എ​ത്തും. തു​ട​ർ​ന്ന് പ​തി​നെ​ട്ടാം​പ​ടി ക​യ​റി എ​ത്തു​ന്ന രാ​ഷ‌്ട്ര​പ​തി​യെ ദേ​വ​സ്വം ബോ​ർ​ഡ് പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ക്കും.  
12.20ന് ​അ​യ്യ​പ്പ​ദ​ർ​ശ​നം ന​ട​ത്തും. ഉ​ച്ച​പൂ​ജ​യും ക​ണ്ടു തൊ​ഴു​ത​ശേ​ഷം ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​ല​യ്ക്ക​ലി​ലേ​ക്ക് മ​ട​ങ്ങും. 4.20ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും.

Kerala

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം വീ​ണ്ടും ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷം: എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം വീ​ണ്ടും ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി. സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്.

പൊ​റോ​ട്ട, ബീ​ഫ് ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ന്ദു അ​മ്മി​ണി​യും ക​ന​ക ദു​ർ​ഗ​യും പോ​ലീ​സി​ന്‍റെ സ​മ്പൂ​ർ​ണ സം​ര​ക്ഷ​ണ​യി​ലാ​ണ് എ​ത്തി​യ​ത്.

കോ​ട്ട​യം പോ​ലീ​സ് ക്ല​ബി​ൽ വെ​ച്ച് പൊ​റോ​ട്ട​യും ബീ​ഫും ഇ​വ​ർ​ക്ക് വാ​ങ്ങി ന​ൽ​കി​യെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​ത് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണാ​ണ്. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഇ​തേ​വി​ഷ​യം ആ​വ​ർ​ത്തി​ച്ചു.

പ​ക്ഷേ താ​ൻ പ​റ​ഞ്ഞ​പ്പോ​ൾ മാ​ത്രം വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​രു​ന്നു. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

ക​ട​കം​പ​ള്ളി ക​ട​കം​മ​റി​ഞ്ഞാ​ലും സ്വ​ര്‍​ണ​ത്ത​ട്ടി​പ്പ് മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ന​ട​ക്കി​ല്ല: ശോ​ഭ സു​രേ​ന്ദ്ര​ൻ

 കോ​ഴി​ക്കോ​ട്: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നാ​ലു​ത​വ​ണ ക​ട​കം​മ​റി​ഞ്ഞാ​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യാ​തെ ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ത്ത​ട്ടി​പ്പ് ന​ട​ക്കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ന്‍.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു അ​ന്വേ​ഷ​ണ​ത്തോ​ടും ബി​ജെ​പി യോ​ജി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഒ​രു കേ​ന്ദ്ര ഏ​ജ​ന്‍​സി​യു​ടെ അ​ന്വേ​ഷ​ണം വ​ര​ണ​മെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ 2019ൽ ​ക്ര​മ​ക്കേ​ട് ന​ട​ന്നു എ​ന്ന​ത് വാ​സ്ത​വ​മാ​ണെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ന​ത്ത ശി​ക്ഷ ത​ന്നെ ല​ഭി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി വേ​ദി പ​ങ്കി​ട്ട​ത് നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും പോ​റ്റി മോ​ശ​ക്കാ​ര​നാ​ണെ​ന്ന് അ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​ൻ സ​ന്നി​ധാ​ന​ത്തേ​ക്ക്; സ്ട്രോം​ഗ് റൂം ​വീ​ണ്ടും പ​രി​ശോ​ധി​ക്കും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​സ്റ്റീ​സ് കെ.​ടി.​ശ​ങ്ക​ര​ൻ വീ​ണ്ടും സ​ന്നി​ധാ​ന​ത്തെ​ത്തും. ന​ട തു​റ​ന്ന​ശേ​ഷം സ​ന്നി​ധാ​ന​ത്തെ സ്ട്രോം​ഗ് റൂം ​വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നാ​ണ് നീ​ക്കം.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടി​മാ​നി​ച്ചാ​യി​രി​ക്കും പ​രി​ശോ​ധ​ന​ക​ൾ. ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹം ശ​ബ​രി​മ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കൊ​ണ്ടു​വ​ന്ന ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളു​ടെ പാ​ളി​ക​​ൾ​ ഉൾപ്പടെ അ​ദ്ദേ​ഹം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​റ​ന്മു​ള​യി​ലെ പ്ര​ധാ​ന സ്ട്രോം​ഗ് റൂം ​തു​റ​ന്നു​ള്ള പ​രി​ശോ​ധ​ന പി​ന്നീ​ട് ന​ട​ത്തും.

അ​തേ​സ​മ​യം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് എ​ട്ടു​കോ​ടി ചെ​ല​വ്: ഇ​തെ​ന്ത് വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മോ? - ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ചെ​ല​വാ​യി എ​ന്നു പ​റ​യു​ന്ന എ​ട്ടു​കോ​ടി രൂ​പ ക​മ്മി​ഷ​ന്‍ കൂ​ടി ചേ​ര്‍​ത്ത തു​ക​യാ​ണെ​ന്നും ചെ​ല​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തുവി​ട​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിംഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​ത്തി​യ ഒ​റ്റ ദി​വ​സ​ത്തെ ഒ​രു പ​രി​പാ​ടി​ക്ക് എ​ട്ടു​കോ​ടി രൂ​പ ചെ​ല​വാ​യ​തി​ന്‍റെ ലോ​ജി​ക്ക് പി​ടി​കി​ട്ടു​ന്നി​ല്ല. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണം. ഇ​ത്ര ഭീ​മ​മാ​യ തു​ക ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ ഇ​ത് വെ​ള്ള​രി​ക്ക പ​ട്ട​ണ​മാ​ണോ? ഏ​തൊ​ക്കെ ഇ​ന​ത്തി​ലാ​ണ് ഈ ​പ​റ​യു​ന്ന എ്ട്ടു ​കോ​ടി ചി​ല​വാ​യ​ത് എ​ന്ന​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ക​മ്മീ​ഷ​നാ​ണ്. ഇ​ത് അ​ടി​മു​ടി ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രാ​ണെന്നും ചെന്നിത്തല ആരോപിച്ചു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വ് സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്നു ക​ണ്ടെ​ത്തു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്ന് എ​ത്ര തു​ക കി​ട്ടി എ​ന്നും ഏ​തൊ​ക്കെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം. ഇ​തു​വ​രെ നാ​ലു കോ​ടി​യോ​ളം രൂ​പ പ​ദ്ധ​തി​ന​ട​ത്തി​പ്പി​ന്‍റെ ബി​ല്‍ ഇ​ന​ത്തി​ല്‍ മാ​റി​യ​താ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.

ഇ​തെ​ല്ലാം പോ​യി​രി​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​ര്‍​ക്കി​ങ് ഫ​ണ്ടി​ല്‍ നി​ന്നാ​ണ്. സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ തു​ക ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് ഈ ​തു​ക ചി​ല​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ണ് ഈ ​പൊ​ളി​ഞ്ഞു​പോ​യ പ​രി​പാ​ടി​ക്ക് എ​ട്ടു കോ​ടി ന​ല്‍​കു​ന്ന സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍?

കോ​ട്ട​യ​ത്തെ​യും കു​മ​ര​ക​ത്തെ​യും ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ള്‍​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡ് ഫ​ണ്ടി​ല്‍ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​ന്നി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ഈ ​ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച വി​വി​ഐ​പി അ​തി​ഥി​ക​ള്‍? അ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പു​റ​ത്തു വി​ട​ണം.

വി​ദേ​ശ​ത്തു നി​ന്നും വ​ന്‍​തോ​തി​ല്‍ പ്ര​തി​നി​ധി​ക​ള്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്റെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍ അ​വി​ടെ നി​ന്നും കാ​ര്യ​മാ​യി ആ​രും എ​ത്തി​യി​ല്ല. നാ​ലാ​യാ​രം അ​തി​ഥി​ക​ള്‍​ക്കു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം വെ​ട്ടി​മൂ​ടേ​ണ്ടി വ​ന്നു.

കാ​ര്യ​മാ​യി ആ​രും പ​ങ്കെ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞ ക​സേ​ര​യ്ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ ഈ ​ഒ​റ്റ ദി​വ​സ​ത്തെ പ​രി​പാ​ടി​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ട്ടു​കോ​ടി രൂ​പ​യു​ടെ ചി​ല​വ് വ​ന്ന​തെ​ന്നു സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യേ പ​റ്റു. ഇ​തി​ല്‍ ക​മ്മി​ഷ​ന്‍ പ​റ്റി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു വി​ട​ണം.

ദേ​വ​സ്വം ബോ​ര്‍​ഡ് ക​റ​വ​പ്പ​ശു​വ​ല്ല. വി​ശ്വാ​സി​ക​ളു​ടെ കാ​ണി​ക്ക​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​രു​മാ​നം. അ​തിന്‍റെ എ​ല്ലാ ഫ​ണ്ടി​ലും ക​യ്യി​ട്ടു വാ​രാ​ന്‍ കേ​ര​ള​ത്തി​ലെ വി​ശ്വാ​സി സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, വി.​മു​ര​ളീ​ധ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 30 വ​ർ​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​റെ ബോ​ധ്യ​പ്പെ​ടു​ത്തി. വീ​ഴ്ച്ച​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​ത് വീ​ഴ്ചയല്ല കൊ​ള്ള​യാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; പ്ര​തി പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും : പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ 1998 മു​ത​ലു​ള്ള എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ട്ടെ. പ്ര​തി പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

വി​ര​മി​ച്ച​വ​ർ​ക്കെ​തി​രെ അ​ന്തി​മ റി​പ്പോ​ർ​ട്ടി​നു ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി. കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ പെ​ൻ​ഷ​ൻ അ​ട​ക്കം ത​ട​യും. ഉ​ണ്ണി​കൃ​ഷ്ണ‌​ൻ പോ​റ്റി​ക്ക് പാ​ളി കൊ​ടു​ത്തു വി​ടാ​മെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ല. താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കാം.

സ്‌​മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​നു ന​ൽ​കി​യ സ്വ​ർ​ണം അ​ട​ക്കം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പാ​ളി​ക്ക് തൂ​ക്ക​ക്കു​റ​വു​ണ്ടെ​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടും അ​ദ്ദേ​ഹം ത​ള്ളി. ഇൗ ​പ്രാ​വ​ശ്യം സ്വ​ര്‍​ണ​പ്പാ​ളി കൊ​ണ്ടു​പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബോ​ര്‍​ഡി​നാ​ണ്. 

ബോ​ര്‍​ഡ് കൃ​ത്യ​മാ​യി ആ​ലോ​ചി​ച്ചും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് കൊ​ടു​ത്തു​വി​ട്ട​ത്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ത്ത​രം ആ​ശ​ങ്ക​ക​ൾ​ക്കും ദു​രൂ​ഹ​ത​ക​ൾ​ക്കും ഒ​ര​ന്ത്യം വേ​ണം. ബോ​ർ​ഡ് അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം പു​റ​ത്തു​വ​ന്ന​ത്.

ന​ഷ്‌​ട​പ്പെ​ട്ട സ്വ​ർ​ണ​മെ​ല്ലാം പി​ടി​ച്ചെ​ടു​ക്ക​ണം. ഭ​ഗ​വാ​ന്‍റെ ഒ​രു​ത​രി പൊ​ന്നു​പോ​ലും ക​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഈ ​സ​ർ​ക്കാ​രോ ദേ​വ​സ്വം മ​ന്ത്രി​യോ ബോ​ർ​ഡോ കൂ​ട്ടു​നി​ന്നി​ട്ടി​ല്ല. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ക്ഷ​മി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ള്ള ന​ട​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത്: സ​ജി ചെ​റി​യാ​ൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ള്ള ന​ട​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്തെ​ന്ന് മ​ന്ത്രി സ​ജി ചെ​യാ​ൻ.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ന്ന് യു​ഡി​എ​ഫി​ന് നൊ​മ്പ​ര​വും ക​ണ്ണു​നീ​രു​മാ​ണ്. ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ എ​ന്തി​നെ​ന്നു പോ​ലും പ്ര​തി​പ​ക്ഷ​ത്തി​ന​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ന​ശി​ച്ച​ത് യു​ഡി​എ​ഫ് കാ​ല​ത്താ​ണ്. മി​ക​ച്ച കു​ണ്ടും കു​ഴി​യും അ​ന്ന് കാ​ണാ​മാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ൻ തി​രി​ച്ച് ന​ട്ടെ​ല്ലി​ല്ലാ​തെ വ​രു​ന്ന കാ​ല​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം; മേ​ഖ​ലാ​ജാ​ഥ​ക​ളു​മാ​യി കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നാ​ല് മേ​ഖ​ലാ​ജാ​ഥ​ക​ൾ ന​ട​ത്തും.

പ​ന്ത​ള​ത്ത് ജാ​ഥ​ക​ൾ സം​ഘ​മി​ച്ച് മ​ഹാ​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ലാ​ണ് തീ​രു​മാ​നം. സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​രു​മാ​നം.

വി​വാ​ദ​ത്തി​ൽ എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ദേ​വ​സ്വം ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; സ​ത്യം ക​ണ്ടെ​ത്തി കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കും: ഇ.​പി.​ജ​യ​രാ​ജ​ൻ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. വി​ശ്വാ​സ​ത്തെ​യോ ആ​ചാ​ര​ത്തെ​യോ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ കൂ​ട്ടു​നി​ല്‍​ക്കി​ല്ല. സ​ത്യം ക​ണ്ടെ​ത്തി കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കും.

ഇ​താ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ്യ​പ്പ സം​ഗ​മം സ​ർ​ക്കാ​രി​ന് സ​ൽ​പ്പേ​രു​ണ്ടാ​ക്കി. വി​വാ​ദ​ങ്ങ​ൾ അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ശേ​ഷം ഉ​യ​ർ​ന്നു​വ​ന്ന​താ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​മെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ്.

Kerala

ദ്വാ​ര​പാ​ല​ക​പീ​ഠ വി​വാ​ദ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​രൂ​ഹ​ത​യെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദ്വാ​ര​പാ​ല​ക പീ​ഠ​വി​വാ​ദ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടേ​ത് ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. ഉ​ണ്ണി​ക്കൃ‍​ഷ്ണ​ൻ പോ​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കൃ​ത്യ​മാ​യ വി​വ​രം വെ​ളി​യി​ൽ വ​രു​മെ​ന്നും ഇ​ത് കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ‌: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ എ​ത്തി​ച്ച് ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

വി​ശ്വാ​സ സം​ര​ക്ഷ​ണ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. അ​തി​ല്‍ ഉ​റ​ച്ച് മു​ന്നോ​ട്ട് പോ​കും. എ​ന്‍​എ​സ്എ​സി​ന്‍റെ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്യി​ല്ല. സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം പ​രാ​ജ​യ​മാ​യി​രു​ന്നു. ബ​ദ​ല്‍ സം​ഗ​മം ന​ട​ത്താ​ന്‍ വ​ഴി​വ​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ ചെ​യ്തി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി വ്യ​ക്ത​മാ​ക്കി.

Kerala

ശ​ബ​രി​മ​ല​യി​ലെ എ​ന്‍​എ​സ്എ​സ് നി​ല​പാ​ടി​നോ​ട് എ​സ്എ​ൻ​ഡി​പി​ക്കും യോ​ജി​പ്പ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ എ​ന്‍​എ​സ്എ​സ് എ​ടു​ത്ത നി​ല​പാ​ടി​നോ​ട് യോ​ജി​പ്പാ​ണെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ശ​ബ​രി​മ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റം എ​ന്‍​എ​സ്എ​സി​ന് ബോ​ധ്യ​പ്പെ​ട്ടു. എ​ന്‍​എ​സ്എ​സ് ഇ​നി സ​ര്‍​ക്കാ​രി​നെ എ​തി​ര്‍​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ന്‍​എ​സ്എ​സ് നി​ല​പാ​ട് സ​മ​ദൂ​രം ആ​ണോ ശ​രി​ദൂ​രം ആ​ണോ എ​ന്ന​റി​യി​ല്ല. വി​ഷ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ളി​ല്‍ പി​ന്തു​ണ ന​ൽ​കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ ​പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് എ​ന്‍​എ​സ്എ​സ് സ്വീ​ക​രി​ച്ച​ത്. അ​ത് ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടേ​യും നി​ല​പാ​ട് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ണ്‍​ഗ്ര​സി​ന് നി​ല​പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്. ആ​ചാ​ര​കാ​ര്യ​ങ്ങ​ളി​ലാ​ണ് എ​ന്‍​എ​സ്എ​സ് സ​ര്‍​ക്കാ​രി​നെ എ​തി​ർ​ത്ത​ത്. സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു​വെ​ന്നാ​ണ് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. വി​ശ്വാ​സ പ്ര​ശ്ന​ത്തി​ലെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സ​ര്‍​ക്കാ​രി​ന് മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ക​യെ​ന്നും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാം, അ​ത് ചെ​യ്തി​ല്ല​ല്ലോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്ത്രീ ​പ്ര​വേ​ശ​നം മാ​ത്ര​മ​ല്ല, പ​ല ആ​ചാ​ര​ങ്ങ​ളും നി​ല​നി​ര്‍​ത്തി പോ​ക​ണം, അ​താ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ ആ​വ​ശ്യ​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ​പ്ര​ശ്ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​ത് ക​ള്ള​ക്ക​ളി​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ഉ​റ​ച്ച നി​ല​പാ​ടി​ല്ല ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. ബി​ജെ​പി​യാ​ക​ട്ടെ ഒ​ന്നും ചെ​യ്യു​ന്നി​ല്ല കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​ന്നും ചെ​യ്തി​ല്ല. നി​യ​മം കൊ​ണ്ട് വ​രു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി, സ​ർ​ക്കാ​രി​നെ വി​ശ്വ​സി​ക്കു​ന്നു: സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. വി​ശ്വാ​സ പ്ര​ശ്ന​ത്തി​ലെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സ​ര്‍​ക്കാ​രി​ന് മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ക​യെ​ന്നും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാം, അ​ത് ചെ​യ്തി​ല്ല​ല്ലോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്ത്രീ ​പ്ര​വേ​ശ​നം മാ​ത്ര​മ​ല്ല, പ​ല ആ​ചാ​ര​ങ്ങ​ളും നി​ല​നി​ര്‍​ത്തി പോ​ക​ണം, അ​താ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ ആ​വ​ശ്യ​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ​പ്ര​ശ്ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​ത് ക​ള്ള​ക്ക​ളി​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ഉ​റ​ച്ച നി​ല​പാ​ടി​ല്ല ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. ബി​ജെ​പി​യാ​ക​ട്ടെ ഒ​ന്നും ചെ​യ്യു​ന്നി​ല്ല കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​ന്നും ചെ​യ്തി​ല്ല. നി​യ​മം കൊ​ണ്ട് വ​രു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബ​ദ​ല്‍ അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ്ര​തി​നി​ധി​യെ അ​യ​ക്കാ​ത്ത​തി​നെ കു​റി​ച്ചും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​തി​ക​രി​ച്ചു. എ​ത്ര​പേ​ര്‍ പ​ങ്കെ​ടു​ത്തു എ​ന്ന​തി​ല​ല്ല കാ​ര്യം.​ഒ​രു അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് പ​മ്പ​യി​ല്‍ വ​ച്ചും മ​റ്റൊ​ന്ന് പ​ന്ത​ള​ത്ത് വ​ച്ചു​മാ​ണ്. ആ ​വ്യ​ത്യാ​സം ര​ണ്ട് സം​ഗ​മ​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Kerala

"അ​യ്യ​പ്പ സം​ഗ​മം പ്ര​ഹ​സ​ന​മാ​യി; അ​യ്യ​പ്പ ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം പൊ​ളി​ഞ്ഞു': വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര ലം​ഘ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ സം​ഗ​മം പ്ര​ഹ​സ​ന​മാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ ത​ത്വ​മ​സി​യെ​യും ഭ​ഗ​വ​ദ്ഗീ​ത​യെ​യും കു​റി​ച്ച് പ​റ​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ന്‍ നേ​ര​ത്തെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തെ​യും അ​വ​ഹേ​ളി​ച്ച​ത് വി​ശ്വാ​സ സ​മൂ​ഹം മ​റ​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ​ങ്ങ​ളെ ത​ക​ര്‍​ക്കാ​നും ഭ​ക്ത​രെ അ​പ​മാ​നി​ക്കാ​നും ശ്ര​മി​ച്ച പി​ണ​റാ​യി വി​ജ​യ​നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും അ​തേ ശ​ബ​രി​മ​ല​യെ​യും അ​യ്യ​പ്പ​നെ​യും രാ​ഷ്ട്രീ​യ പ്ര​ച​ര​ണ​ത്തി​ന് വേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നു​ള്ള തി​രി​ച്ച​ടി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ഴി​ഞ്ഞ ക​സേ​ര​ക​ള്‍ എ​ഐ നി​ര്‍​മി​തി​യെ​ന്നു പ​റ​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധ്യ​ത്തെ ചോ​ദ്യം ചെ​യ്ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ സ്വ​യം അ​പ​ഹാ​സ്യ​നാ​ക​രു​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സം​ഗ​മം ആ​ഗോ​ള വി​ജ​യ​മെ​ന്നും ലോ​ക​പ്ര​ശ​സ്ത​മാ​യ വി​ജ​യ​മെ​ന്നു പ​റ​ഞ്ഞ​തി​ലൂ​ടെ എം.​വി ഗോ​വി​ന്ദ​ന്‍ പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച​താ​ണോ​യെ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

അ​യ്യ​പ്പ ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം പൊ​ളി​ഞ്ഞെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സം​ഗ​മ വേ​ദി​യി​ലെ ഒ​ഴി​ഞ്ഞ ക​സേ​ര​ക​ള്‍. സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ട​തി​ന്‍റെ നാ​ലി​ലൊ​ന്നു പേ​ര്‍ പോ​ലും സം​ഗ​മ​ത്തി​നെ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് ന​ട​ത്തി​യ രാ​ഷ്ട്രീ​യ നാ​ട​കം ബോ​ധ്യ​പ്പെ​ട്ട​തു കൊ​ണ്ടാ​ണ് അ​യ്യ​പ്പ ഭ​ക്ത​ര്‍ സം​ഗ​മ​ത്തോ​ട് മു​ഖം തി​രി​ച്ച​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​സ്ഥ​രു​മാ​ണ് സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗ​വും.

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ആ​ശം​സ അ​ഭി​മാ​ന​ത്തോ​ടെ വാ​യി​ച്ച​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ്ര​സ്താ​വ​ന​യി​ൽ ചോ​ദി​ച്ചു.

Kerala

"അ​യ്യ​പ്പ​സം​ഗ​മം നാ​ട​കം, ഒ​രു ആ​ത്മാ​ർ​ഥ​ത​യും ഇ​ല്ലാ​ത്ത ആ​ളു​ക​ളു​ടെ സം​ഗ​മ​മാ​ണ് ന​ട​ക്കു​ന്ന​ത്': പി.​വി. അ​ന്‍​വ​ര്‍

നിലമ്പുർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം നാ​ട​ക​മാ​ണെ​ന്ന് പി.​വി. അ​ന്‍​വ​ര്‍. അ​യ്യ​പ്പ​നു​മാ​യി ഒ​രു ആ​ത്മാ​ർ​ഥ​ത​യും ഇ​ല്ലാ​ത്ത ആ​ളു​ക​ളു​ടെ സം​ഗ​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും വി​ഷ​യ​ത്തി​ലെ നി​ല​പാ​ട് മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് ന​മ്മ​ള്‍ ക​ണ്ട​താ​ണ്. സ്ത്രീ​സാ​ന്നി​ധ്യം ശ​ബ​രി​മ​ല​യി​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ വ​ലി​യ ശ്ര​മ​മാ​ണ് അ​ന്ന് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​തെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും മോ​ശം കാ​ര്യ​മാ​ണ് ചെ​യ്ത​ത്. താ​ന്‍ ഒ​രു വ​ര്‍​ഗീ​യ​വാ​ദി ആ​ണെ​ന്ന് നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ആ​ളെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യാ​ണ് അ​വി​ടേ​ക്ക് എ​ത്തി​ച്ച​ത്. മോ​ദി​യെ​ക്കാ​ള്‍ വ​ര്‍​ഗീ​യ​ത തു​പ്പു​ന്ന യോ​ഗി​യെ കൊ​ണ്ടു​വ​രാ​ന്‍ എ​ന്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​തെ​ന്നും അ​ൻ​വ​ർ ചോ​ദി​ച്ചു.

പോ​ലീ​സ് വി​ഷ​യ​ങ്ങ​ള്‍ മൂ​ടി​വ​യ്ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. വ​ര്‍​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഈ ​വ​ര്‍​ഗീ​യ​ത ഏ​ല്‍​ക്കി​ല്ലെ​ന്ന് സം​ഗ​മം തെ​ളി​യി​ച്ചു. മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ണി​നി​ര​ത്തി​യി​ട്ടും പ​രി​പാ​ടി പ​രാ​ജ​യ​പ്പെ​ട്ടു. അ​വി​ടു​ത്തെ ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ സ​ഖാ​ക്ക​ള്‍ വ​ന്നാ​ല്‍ പോ​ലും സ​ദ​സ് നി​റ​ഞ്ഞേ​നെ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ‌അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലെ ആ​ളി​ല്ലാ ക​സേ​ര​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ഐ ആ​കാ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ വാ​ക്കു​ക​ളെ അ​ൻ​വ​ർ പ​രി​ഹ​സി​ച്ചു. നാ​ളെ വെ​ള​ളാ​പ്പ​ള​ളി മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ല്‍ സ​ഞ്ച​രി​ച്ച​ത് എ​ഐ ആ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ 4,126 പേ​ർ പ​ങ്കെ​ടു​ത്തു: കാ​ലി​യാ​യ ക​സേ​ര​ക​ളു​ടെ ദൃ​ശ്യ​മെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് മു​ൻ​പ്: വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ 4,126 പേ​ർ ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. 182 വി​ദേ​ശ​പ്ര​തി​നി​ധി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ഒ​ഴി​ഞ്ഞ ക​സേ​ര​ക​ളു​ടെ ദൃ​ശ്യം എ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് മു​ൻ​പാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ന് ശേ​ഷം പോ​യ​ത് സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ലോ​ക​പ്ര​ശ​സ്ത വി​ജ​യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. നാ​ലാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി പ​രാ​ജ​യ​മെ​ന്ന​ത് മാ​ധ്യ​മ​പ്ര​ചാ​ര​ണ​മാ​ണെ​ന്നും നാ​ണ​വും മാ​ന​വു​മി​ല്ലാ​തെ ക​ള്ളം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, പ​രി​പാ​ടി​യി​ലെ ഒ​ഴി​ഞ്ഞ ക​സേ​ര​ക​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്, വേ​ണ​മെ​ങ്കി​ൽ എ​ഐ ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി​ക്കൂ​ടെ എ​ന്നാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ല്ലാ സെ​ഷ​നി​ലും ആ​ൾ വേ​ണ​മെ​ന്നാ​ണോ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ ക്ഷ​ണി​ച്ചെ​ങ്കി​ലും സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​ല്ല: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ ക്ഷ​ണി​ച്ചു. എ​ന്നാ​ല്‍ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്.

പ​ല​രും പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് കാ​ര​ണ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. ശ​ബ​രി​മ​ല​യി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ഷ്ട്രീ​യ ല​ക്ഷ്യ​മി​ല്ല. എ​ല്ലാ സ​ര്‍​ക്കാ​രു​ക​ളും ഇ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി.

അ​യ്യ​പ്പ​സം​ഗ​മം ന​ട​ക്കു​മ്പോ​ള്‍ ഭ​ക്ത​ര്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ആ​ഗോ​ള ‌അ​യ്യ​പ്പ​സം​ഗ​മം: ഏ​ഴു കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു, 3,500 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഏ​ഴു​കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ഫ​ണ്ട് സ്പോ​ൺ​സ​ർ​ഷി​പ്പ് വ​ഴി​യാ​ണെ​ന്നും ദേ​വ​സ്വം ബോ​ർ​ഡി​നോ സ​ർ​ക്കാ​രി​നോ ബാ​ധ്യ​ത വ​രി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. പ്ര​ധാ​ന പ​ന്ത​ൽ പ​ണി പൂ​ർ​ത്തി​യാ​യി. താ​മ​സ സൗ​ക​ര്യം, യാ​ത്രാ​സൗ​ക​ര്യം ഉ​ൾ​പ്പ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 3,500 പേ​ർ പ​ര​മാ​വ​ധി പ​ങ്കെ​ടു​ക്കും. അ​യ്യാ​യി​ര​ത്തി​ല​ധി​കം ര​ജി​സ്ട്രേ​ഷ​ൻ വ​ന്നി​രു​ന്നു. അ​തി​ൽ മു​മ്പ് വ​ന്നി​ട്ടു​ള്ള ആ​ളു​ക​ൾ‌, സം​ഘ​ട​ന​ക​ൾ എ​ന്നി​ങ്ങ​നെ മു​ൻ​ഗ​ണ​ന വ​ച്ചാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മാ​സ്റ്റ​ർ പ്ലാ​ൻ അ​ട​ക്കം സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. അ​തി​ലും സ്പോ​ൺ​സ​ർ​മാ​രെ ഉ​ൾ​പ്പ​ടെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും വ​രു​ന്ന കാ​ര്യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യി​ലെ​ത്തി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍; പു​ല​ർ​ച്ചെ ദ​ര്‍​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ. പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ന്ന​പ്പോ​ള്‍ ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി 10 മ​ണി​യോ​ടെ പ​മ്പ​യി​ല്‍ എ​ത്തി​യ രാ​ഹു​ൽ അ​വി​ടെ​നി​ന്ന് കെ​ട്ട് നി​റ​ച്ചാ​ണ് മ​ല ച​വി​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​കു​മെ​ന്നാ​യി​രു​ന്നു വി​വ​രം. അ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​നം.

Kerala

ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​വ​സാ​നി​ച്ചു; ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ 3,000 പ്ര​തി​നി​ധി​ക​ള്‍

പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി പ​മ്പ​യി​ല്‍ സെ​പ്റ്റം​ബ​ര്‍ 20ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ 3000 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

15 വ​രെ ആ​യി​രു​ന്നു ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഭ​ക്ത​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി 4864 ഭ​ക്ത​രാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​തി​ല്‍​നി​ന്ന് ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്ത 3000 പേ​രെ​യാ​ണ് ആ​ഗോ​ള സം​ഗ​മ​ത്തി​ലെ പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​പ്ര​തി​നി​ധി​ക​ള്‍​ക്ക് പു​റ​മേ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷ​ണി​ച്ച സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലെ അ​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ളും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു മാ​ത്ര​മാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കു​ള്ളു.

Latest News

Up